പിരമിഡ് സ്ട്രക്ചർ അല്ല പ്രശ്നം
പിരമിഡ് സ്ട്രക്ചർ അല്ല പ്രശ്നം. അതിലെ ചില ഭാവങ്ങൾ ആണ് നമ്മൾ നോക്കുന്നത് / നമ്മുടെ ഇപ്പോഴത്തെ concern.
സിസ്റ്റങ്ങൾ ഡിസൈൻ ചെയ്തും പ്ലാൻ ചെയ്തും കാര്യങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണ്. പിരമിഡ് സ്ട്രക്ച്ചറും അങ്ങനെ ചിലപ്പോൾ ഉപയോഗിക്കാവുന്ന സിസ്റ്റം തന്നെയാണ്.
പക്ഷെ ആ സ്ട്രക്ച്ചറിൽ കാണാറുള്ള അധികാരത്തിന്റെയും ഭയപ്പെടുത്തലിന്റെയും ഭാവങ്ങളെയാണു നമ്മൾ ഇപ്പോൾ ഉദ്ദേശിക്കുന്നത്.
ഇത് പിരമിഡ് സ്ട്രക്ച്ചറിന്റെ മാത്രം പ്രത്യേകതയല്ല. ഭയത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരമാതൃകകളുടെ പ്രത്യേകതയാണ്.
ഭയത്തിന്റെ ഉത്ഭവം സ്നേഹത്തെക്കുറിച്ചുള്ള ഒരു മറവിയിലാണെന്നു വേണെങ്കിൽ പറയാം. ഇനി, ഉത്ഭവം എവിടെയോ ആയിക്കോട്ടെ, കാരണം എന്തോ ആയിക്കോട്ടെ, ഇപ്പൊ നമുക്ക് കാണാൻ ഒരു കാര്യമുണ്ട് - സ്നേഹത്തിന്റെ വെളിച്ചത്തിൽ കാര്യങ്ങളെ കണ്ടാൽ ഭയം അലിഞ്ഞു പോകും എന്ന കാര്യം.
ഭൂമിയെപ്പറ്റി, ജീവിതത്തെപ്പറ്റി, ദൈവത്തെപ്പറ്റി - ഇവയെപ്പറ്റിയുള്ള ഫസ്റ്റ് പ്രിൻസിപ്പിൾസ് (അടിസ്ഥാന തത്വങ്ങൾ / നിർവചനങ്ങൾ) ആണ് നമ്മൾ "ലിവിങ് ഇൻ ദി ഷിഫ്റ്റ്"-ഇൽ ശ്രദ്ധിക്കുന്നത്.
കാരണം. ആ ഫസ്റ്റ് പ്രിൻസിപ്പിൾസിലേക്കു സ്നേഹത്തിന്റെ കാറ്റും വെളിച്ചവും കടത്തിവിട്ടാൽ, തെളിയുന്നത് ഒരു സുന്ദര അവസ്ഥയാണ്. അൻപ് നിറഞ്ഞ ഒരു ലോകമാണ്.