സ്നേഹവും സ്ട്രക്ച്ചറും: ഒരു ചോദ്യം
ചോദ്യം: സ്നേഹം വന്നാൽ സ്ട്രക്ച്ചർ പോകില്ലേ?
ഉത്തരം: സ്നേഹം വന്നാൽ പോകുന്ന സ്ട്രക്ച്ചറുകൾ ഭയത്തിന്റെ അടിസ്ഥാനത്തിലുള്ള സ്ട്രക്ച്ചറുകൾ മാത്രമാണ്.പകരം, സ്നേഹത്തിന്റെ അടിസ്ഥാനത്തിലുള്ള സ്ട്രക്ച്ചറുകൾ വരും. സ്ട്രക്ച്ചർ എന്ന ആശയം/ഉപകരണം ലോകത്തുനിന്നു പോകുന്നില്ല; അതിന്റെ സ്വഭാവം മാറും എന്നുള്ളതാണ് വ്യത്യാസം.
Shame, repression, oppression എന്നിവയുടെ അടിസ്ഥാനത്തിലുള്ള സ്ട്രക്ച്ചറുകൾക്കു പകരം respect, openness, co-operation എന്നിവ അടിസ്ഥാനമാക്കിയുള്ള സ്ട്രക്ച്ചറുകൾ വരും.
--
സ്നേഹത്തിന്റെ അടിസ്ഥാനത്തിലുള്ള സ്ട്രക്ച്ചറുകളെപ്പറ്റി നമുക്ക് കൂടുതൽ അറിയാൻ ഉണ്ട്, ഭാവന ചെയ്യാൻ ഉണ്ട്, സ്വന്തം ഹൃദയങ്ങളിൽ ആ ഭാവനകളുടെ അനുഭവം ഉണ്ടാവാനുണ്ട്.