സ്നേഹവും കൺട്രോളും: ഒരു ചോദ്യം
ചോദ്യം: സ്നേഹിച്ചുകൊണ്ടിരുന്നാൽ കുട്ടികളുടെമേൽ (സ്നേഹിക്കപ്പെടുന്നവരുടെമേൽ) നമ്മൾക്കു നിയന്ത്രണം പോവില്ലേ? നിയന്ത്രണം (control) ഇല്ലെങ്കിൽ അരാജകത്വം (anarchy) ആവില്ലേ?
ഉത്തരം: കൺട്രോൾ/നിയന്ത്രണം ഇല്ലെങ്കിൽ അരാജകത്വം ആവുന്ന അവസ്ഥയാണോ നിങ്ങൾ മുന്നിൽ കാണുന്നത്? എങ്കിൽ ആ അവസ്ഥയ്ക്ക് ജീവശക്തിയുടെ കുറവു ധാരാളമുണ്ട് എന്നാണ് അതു സൂചിപ്പിക്കുന്നത് (deficiency of Life Force). ആരോഗ്യവും പുരോഗതിയും ഉണ്ടാക്കുവാൻ ആ അവസ്ഥയ്ക്കു കഴിയില്ല. Harmony-യിലേക്ക് അത് എത്തില്ല.
സ്നേഹഭാവനയാൽ (vision of Love) നയിക്കപ്പെടുക എന്നതാണു സുസ്ഥിരമായ (sustainable) പരിഹാരം. ആ പരിഹാരം ഉണ്ടാകുന്നതുവരെയുള്ള ഒരു ആപൽഘട്ട പ്രതികരണം (crisis response) ആയി കൺട്രോൾ ഉപയോഗിക്കാം. അങ്ങനെയല്ലാതെ, എല്ലാറ്റിനും എക്കാലവും ഉപയോഗിക്കാനുള്ള സമീപനം/ഉപകരണം ആയി കൺട്രോളിനെ കരുതുന്നത്/ഉപയോഗിക്കുന്നത് മനുഷ്യന്റെ 80 ശതമാനം ജീവശേഷിയെങ്കിലും ഉപയോഗിക്കാതിരിക്കുന്നതിനു തുല്യമാണ്; ആ ശേഷി ഉപേക്ഷിക്കുന്നതിനു തുല്യമാണ്.
മനുഷ്യന്റെ പൂർണമായ പുഷ്പിക്കലിനു സഹായിക്കുന്ന ഭാവന/ദർശനം/കാഴ്ചപ്പാട് - സ്നേഹത്തിൽ അധിഷ്ഠിതമായ അടിസ്ഥാന തത്വങ്ങൾ/നിർവ്വചനങ്ങൾ - അതും അതിനുള്ള അന്തരീക്ഷവും ഉണ്ടാക്കുക എന്നതാണു നമ്മുടെ താൽപര്യം.