മനുഷ്യർ ഭയരഹിതർ ആകുന്ന കാലം
ഭയം കുറയുമ്പോൾ creativity കൂടുതൽ ഒഴുകും/വിരിയും/വികസിക്കും. ഭയം കുറയണമെങ്കിൽ, ഭയക്കേണ്ട ആവശ്യം ഇല്ല എന്നു തോന്നണം. അങ്ങനെ തോന്നണമെങ്കിൽ, അങ്ങനെ തോന്നിക്കുന്ന അറിവു വേണം.
അങ്ങനെ - ഭയക്കേണ്ട എന്ന് - തോന്നിക്കുന്ന അറിവു വരണമെങ്കിൽ, ഭയം വേണം എന്നു തോന്നിക്കുന്ന അറിവുകൾ അലിയണം. "ഭയം വേണം" എന്ന അറിവ് അലിഞ്ഞുപോകണമെങ്കിലോ, "ഭയം വേണ്ട" എന്ന സ്നേഹത്തിന്റെ അറിവു വരണം.
Cycle ബ്രേക്ക് ചെയ്യുന്ന ഈ സ്നേഹത്തിന്റെ അറിവ് എവിടുന്നു വരും? തൽക്കാലം അതു വരുന്നത് എവിടെനിന്നെങ്കിലും ആയിക്കോട്ടെ. വരുന്നുണ്ടോ എന്നു നോക്കാം.
സ്നേഹത്തിന്റെ അറിവ് എവിടെനിന്നോ ഹൃദയത്തിൽ വന്നുതുടങ്ങിയിട്ടുണ്ട് എന്നു സ്വയം തോന്നുന്നവർക്ക് അതിനെ മുന്നോട്ടു വളർത്താം. ഭയം അടിസ്ഥാനമാക്കിയുള്ള പരിശീലനവും പരിപോഷണവും ലഭിച്ചു വളർന്ന പഴയ തലമുറകളിൽ ഉള്ളവർക്കുപോലും ഇതു ചിലപ്പോൾ സാധ്യമായേക്കും. ആ തരത്തിലാണു കാര്യങ്ങളുടെ ഇപ്പോഴത്തെ ഇരിപ്പ്.
ഇതാണു ഞാൻ നടത്താറുള്ള "Living in the Shift" എന്ന പരിപാടിയുടെയും ഇതിവൃത്തം.